ഐഫോണിലെ സുരക്ഷാവീഴ്ച്ച കയ്യോടെ പിടികൂടി ഗൂഗിളിലെ എഞ്ചിനീയര്‍; ‘പെര്‍മിഷനോടെ’ ആപ്ലിക്കേഷനുകള്‍ ‘എന്തും ചെയ്യും’

ഐഒഎസിലെ വലിയ സുരക്ഷാ പഴുത് ചൂണ്ടിക്കാട്ടി ഗൂഗിള്‍ എഞ്ചിനീയര്‍. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍, ഐപാഡ് എന്നിവയിലെ ആപ്ലിക്കേഷനുകള്‍ ഉപഭോക്താവിന്റെ അനുവാദമില്ലാതെ എന്തും ചെയ്യും എന്ന സംഗതിയാണ് ഫെലിക്‌സ് ക്രൗസ് എന്ന വിദഗ്ധന്‍ കണ്ടെത്തിയത്. ആന്‍ഡ്രോയ്ഡില്‍ സാധാരണ സംഭവിക്കുന്ന ഇത്തരത്തിലുള്ള സുരക്ഷാവീഴ്ച്ച ഐഒഎസില്‍ അന്യമായിരുന്നുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടിവരുന്ന പെര്‍മിഷന്‍ അവ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണ്ടെത്തലിന്റെ കാതല്‍. ഉദാഹരണത്തിന് ഒരു ക്യാമറ ആപ്പിന് ഒരു ഫോട്ടോയോ വീഡിയോയോ എടുത്ത് അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ഫോട്ടോയില്‍നിന്ന് ഫോണിന്റെ ഉടമസ്ഥന്റെ ലൊക്കേഷനും മറ്റും കണ്ടെത്താനും സാധിക്കും. അല്ലെങ്കില്‍ തുറന്നുകിടക്കുന്ന മറ്റൊരു ആപ്പ് ഫോണ്‍ ഉടമയുടെ ലൊക്കേഷന്‍ നേരിട്ട് പകര്‍ത്തി എന്നുവരാം.

ലൈവ് വീഡിയോ സ്ട്രീമിംഗ് ഉള്‍പ്പെടെ സാധിക്കുന്ന എല്ലാ തരത്തിലുള്ള ദുരുപയോഗവും ആപ്പുകള്‍ക്ക് സാധിക്കും. എന്നാല്‍ ആന്‍ഡ്രോയ്ഡില്‍ ഏറ്റവും പുതിയവയിലൊഴികെ ഇത് കാലങ്ങളായി നടക്കുന്നുണ്ട് എന്നതാണ് സത്യം. ക്യാമറ മുതല്‍ സകല കാര്യങ്ങളും പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാനും അനുവാദം നേടിയാണ് എല്ലാ ആപ്പുകളും പ്രവര്‍ത്തിക്കുന്നത്.

ഫെലിക് ക്രൗസ് പങ്കുവച്ച വീഡിയോ താഴെക്കാണാം. ഫെലിക്‌സിന്റെ നിഗമനങ്ങള്‍ ഇവിടെ വായിക്കാം

DONT MISS
Top