ശബരിമലയിലെ സ്ത്രീപ്രവേശനം; അമ്പതു ശതമാനം വനിതാ ജഡ്ജിമാരുള്ള ബെഞ്ച് പരിഗണിക്കണമെന്ന് അപേക്ഷ

ശബരിമല (ഫയല്‍ ചിത്രം)

കോട്ടയം : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അമ്പതു ശതമാനം വനിതാ ജഡ്ജിമാര്‍ ഉള്ള ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോട്ടയം സ്വദേശി എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.

സ്ത്രീകളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ അവകാശവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്.

ആവശ്യത്തിനു വനിതാ ജഡ്ജിമാര്‍ ഇല്ലെങ്കില്‍ കേസ് പരിഗണിക്കാന്‍ വിരമിച്ച ജഡ്ജിമാരും ചരിത്രകാരന്മാരും എഴുത്തുകാരും അംഗങ്ങളായ പ്രത്യേക ജൂറി രൂപീകരിക്കണം എന്നും അപേക്ഷയില്‍ പറയുന്നു.

സമയബന്ധിതമായി ഹര്‍ജി തീര്‍പ്പാക്കാന്‍ കോടതി ജൂറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ശബരിമല കേസ് നേരത്തെ സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടിരുന്നു.

DONT MISS
Top