സാക്ഷാല്‍ ഉണ്ണിക്കണ്ണനെ കാണാന്‍ കുഞ്ഞു സിവ എത്തുമോ? അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് ധോണിയുടെ മകളെ ക്ഷണിക്കുമെന്ന് ഭാരവാഹികള്‍

മകളോടൊപ്പം എംഎസ് ധോണി

ആലപ്പുഴ: ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണിക്കാന്‍ ക്ഷേത്ര കമ്മിറ്റി ഒരുങ്ങുന്നു.  മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ……!’ എന്ന ഗാനം ആലപിച്ചാണ് കുഞ്ഞു സിവ ഇപ്പോള്‍ താരമായിരിക്കുന്നത്.

മലയാള ഗാനം ആലപിക്കുന്ന സിവയുടെ വീഡിയോ മകളുടെ പേരിലുള്ള അക്കൗണ്ടില്‍ ധോണി തന്നെയാണ് പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞു സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഭാരവാഹികള്‍ ആലോചിക്കുന്നത്. ക്ഷേത്രോത്സവത്തിന് സിവയെ ക്ഷണിച്ചുകൊണ്ട് ധോണിക്ക് കത്തയക്കാന്‍ തയ്യാറെടുക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും തേടിയിട്ടുണ്ട്.

മലയാളം അറിയാത്ത സിവ എങ്ങനെയാണ് ഇത്ര മനോഹരമായി പാടിയത് എന്ന അമ്പരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കുഞ്ഞിന്റെ മലയാളിയായ ആയയാണ് കുട്ടിയുടെ പാട്ടിന് പുറകിലെന്നാണ് ലഭിക്കുന്ന സൂചന. ധോണിയുടെ മലയാളിയായ സുഹൃത്ത് സന്തോഷാണ് കുഞ്ഞ് സിവയ്ക്ക് വേണ്ടി മലയാളി ആയയെ ഏര്‍പ്പാട് ചെയ്ത് കൊടുത്തത്. ഈ ആയയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സിവ ഇവര്‍ പഠിപ്പിച്ച ഗാനം വേഗം തന്നെ പഠിച്ചെടുക്കുകയായിരുന്നുവത്രെ.

DONT MISS
Top