താരമൂല്യത്തില്‍ മെസ്സിയെയും പിന്തള്ളി കോഹ്‌ലി ഏഴാമത്; ഒന്നാംസ്ഥാനം ഫെഡറര്‍ക്ക്

വിരാട് കോഹ്‌ലി

ദില്ലി: താരമൂല്യത്തില്‍ ലയണല്‍ മെസ്സിയെയും പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഏഴാമത്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട കണക്കുകളില്‍ ടെന്നീസ് താരം റോജര്‍ ഫെഡററാണ് ഒന്നാം സ്ഥാനത്ത്.

കായിക താരങ്ങളുടെ മൂല്യപ്പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ക്രിക്കറ്ററും ഇന്ത്യന്‍ നായകനാണ്. 14.5 മില്ല്യണ്‍ ഡോളറാണ് കോഹ്‌ലിയുടെ താരമൂല്യം. 37.2 മില്ല്യണ്‍ ഡോളറാണ് ഒന്നാമതുള്ള ഫെഡററുടെ താരമൂല്യം.

കരിയറില്‍ ഉജ്ജ്വല ഫോമിലുള്ള കോഹ്‌ലി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള രണ്ടാമത്തെ ബാറ്റ്‌സ്മാനാണ്. 31 സെഞ്ചുറികള്‍ സ്വന്തമാക്കിയ താരത്തിന് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണുള്ളത്. 49 സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്.

പട്ടികയില്‍ ഉള്‍പ്പെട്ട പത്ത് പേര്‍

  1. റോജര്‍ ഫെഡറര്‍- 37.2 മില്ല്യണ്‍ ഡോളര്‍
  2. ലെബ്‌റോണ്‍ ജെയിംസ്-33.4 മില്ല്യണ്‍ ഡോളര്‍
  3. ഉസൈന്‍ ബോള്‍ട്ട്- 27 മില്ല്യണ്‍ ഡോളര്‍
  4. ക്രിസ്റ്റ്യാനോ റൊണള്‍ഡോ- 21.5 മില്ല്യണ്‍ ഡോളര്‍
  5. ഫില്‍ മിക്കള്‍സണ്‍- 19.6 മില്ല്യണ്‍ ഡോളര്‍
  6. ടൈഗര്‍ വുഡ്‌സ്-16.6 മില്ല്യണ്‍ ഡോളര്‍
  7. വിരാട് കോഹ്‌ലി- 14.5 മില്ല്യണ്‍ ഡോളര്‍
  8. റോറി മക്കെല്‍റോയ്- 13.6 മില്ല്യണ്‍ ഡോളര്‍
  9. ലയണല്‍ മെസ്സി- 13.5 മില്ല്യണ്‍ ഡോളര്‍
  10. സ്‌റ്റെഫ് കറി- 13.4 മില്ല്യണ്‍ ഡോളര്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top