ഒമിനി വാന്‍ ഒപ്പിച്ച പണി … !; സോഷ്യല്‍ മീഡിയയുടെ വ്യാജപ്രചരണത്തില്‍ വെട്ടിലായി യുവാവ്

യുവാവ് തന്റെ വാഹനത്തില്‍

കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ വെട്ടിലായിരിക്കുകയാണ് കാസര്‍ഗോഡ് ഉദിയന്നൂര്‍ സ്വദേശി രാഹുല്‍. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് രാഹുലിനെതിരായ പ്രചരണം.

ഒമിനി വാനുമായി രാഹുല്‍ തൊഴില്‍ സ്ഥലത്തേക്ക് പോകവെ റോഡരികിലൂടെ നടന്നുപോകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി തന്നെ തട്ടിക്കൊണ്ടുപോകാന്‍ വാഹനം വരുന്നതാണെന്ന് കരുതി പരിഭ്രമിച്ച് ഓടുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടുകാര്‍ സമീപത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ രാഹുലിന്റെ വാഹനം കടന്നുപോകുന്നതായി കണ്ടെത്തി. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങി എന്നായിരുന്നു പ്രചരണം. തുടര്‍ന്ന് ചന്തേര പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് ബോധ്യപ്പെട്ടു.

അതേസമയം യുവാവിനെ തേജോവധം ചെയ്യുന്ന തരത്തില്‍ ഇപ്പോഴും ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ എത്തുന്ന സംഭവങ്ങള്‍ വസ്തുതയറിയാതെ ഷെയര്‍ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ നിരവധിപേരുടെ ജീവിതങ്ങളാണ് സമൂഹമധ്യത്തില്‍ വേട്ടയാടപ്പെടുന്നത്.

DONT MISS
Top