വിയര്‍പ്പിനു പകരം പുറത്തു വരുന്നത് രക്തം; അപൂര്‍വ രോഗവുമായി ഇറ്റാലിയന്‍ യുവതി

അപൂര്‍വ്വ രോഗവുമായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടി

ഫ്‌ളോറന്‍സ് : മുഖത്തും കൈകളിലും രക്തം ഒഴുകുന്നു എന്ന രോഗവുമായി ആശുപത്രിയിലെത്തിയ 21 വയസുകാരി ഡോക്ടര്‍മാരെ കുഴക്കുകയാണ്. മൂന്ന് വര്‍ഷമായി താന്‍ ഈ അസുഖവുമായി കഷ്ടപ്പെടുകയാണൊന്നാണ് പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ രക്തം വരുന്നത് വളരെ അപൂര്‍വ്വമാണൊന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഉറങ്ങുന്ന സമയത്തോ മറ്റ് എന്തെങ്കിലും ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് രക്തം പുറത്തുവരുന്നത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. മാനസികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ രക്തം വരുമെന്നും ഇവര്‍ പറയുന്നു.

ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള നാലു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹീമാറ്റോളജിസ്റ്റായ ജാക്‌ലിന്‍ ഡഫിന്‍ പറയുന്നു. ഇത്രയും വര്‍ഷത്തിലിടക്ക് ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം നേരിട്ട് കാണുന്നതെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് എന്തുകൊണ്ടാണ് ഈ അസുഖം ഉണ്ടായതെന്ന് തനിക്ക് അറിയില്ലെന്നും ഡഫിന്‍ പറഞ്ഞു.

യുവതിയുടെ ഈ അപൂര്‍വ്വമായ അസുഖത്തെക്കുറിച്ച് ഡഫിന്‍ ഒരു മാധ്യമത്തില്‍ ലേഖനം എഴുതിയിരുന്നു. എന്നാല്‍ ഈ ലേഖനം വായിച്ച കുറെ പേര്‍ ഇങ്ങനെ അസുഖം ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നത് വിശ്വസിക്കണം എന്ന് പറഞ്ഞ് തന്നെ വിളിച്ചതായും ഡഫിന്‍ പറയുന്നു. രോഗാവസ്ഥയെക്കുറിച്ച് കുറെപേര്‍ പറഞ്ഞതോടെ ഇത്തരത്തില്‍ ഒരു അവസ്ഥ ചിലപ്പോള്‍ ഉണ്ടാകാം എന്നാണ് താനും വിശ്വസിക്കുന്നതായി അവര്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരു അപൂര്‍വ്വ രോഗം വന്നാല്‍ അത് മറ്റുള്ളവര്‍ എന്ത് കരുതും എന്ന ഭയംകൊണ്ടാണ് പലരും ഡോക്ടര്‍മാരെ സമീപിക്കത്തതെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ രോഗാവസ്ഥ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടര്‍മാരുടെ അടുത്ത് പോയി രക്തം പരിശോധിക്കണം എന്ന് ഡെഫിന്‍ പറഞ്ഞു. കുട്ടികളിലും പെണ്‍കുട്ടികളിലുമാണ് അസുഖം കൂടുതലായി ശ്രദ്ധയില്‍പ്പെട്ടതെന്ന് തന്നെ വിളിച്ചവര്‍ പറഞ്ഞതെന്ന് ഡെഫിന്‍ പറയുന്നു. മിക്കവരും മാസങ്ങളോ വര്‍ഷങ്ങളോ ആയി അസുഖം പിടിപെട്ടവരുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top