അങ്കമാലി ഡയറീസിനുശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ചിത്രീകരണം ആരംഭിച്ചു

ആന്റണി വര്‍ഗീസ്

അങ്കമാലി ഡയറീസിനുശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ്.

അങ്കമാലി ഡയറീസ് എന്ന കൊച്ചുചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം ആന്റണിയെത്തേടി നിരവധി ഓഫറുകള്‍ എത്തിയിരുന്നുവെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താരം. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് പറയുന്നത്. ഫിനാന്‍സിംഗ് കമ്പനിയില്‍ ജോലി നോക്കുന്ന യുവാവിന്റെ വേഷമാണ് ആന്റണി കൈകാര്യം ചെയ്യുന്നത്.

വിനായകന്‍, ചെമ്പന്‍ വിനോദ്, അങ്കമാലി ഡയറീസില്‍ അഭിനയിച്ച ടിറ്റോ വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക എന്നാണ് ലഭിക്കുന്ന വിവരം. നവാഗതനായ ദിലീപ് കുര്യന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ചെമ്പന്‍ വിനോദും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. കോട്ടയം, മംഗലാപുരം. ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top