റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, ലീ​ക്ക് മാ​ർ​ട്ടി​ന​സ് മികച്ച വനിതാ താരം ; പരിശീലകനുള്ള പുരസ്‌കാരം സിദാന്‌

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലണ്ടന്‍: ഫിഫ 2017 ലോക ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. ലയണല്‍ മെസ്സിയെയും നെയ്മറെയും പിന്തള്ളിയാണ് റയല്‍ മാഡ്രിഡ് താരത്തിന്റെ സുവര്‍ണ്ണ നേട്ടം. ചാമ്പ്യന്‍സ് ലീഗിലെയും ലാലിഗയിലെയും കിരീട നേട്ടത്തിന് പുറകിലെ മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്.  ലണ്ടനില്‍ വെച്ചു നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്.

ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ർ​ല​ൻ​ഡ് താ​രം ലീ​ക്ക് മാ​ർ​ട്ടി​ന​സ് ആ​ണു മി​ക​ച്ച വ​നി​ത താ​രം.  യുവന്റസിന്റെ ജിയാന്‍ ല്യൂജി ബുഫണ്‍ മികച്ച ഗോള്‍ കീപ്പറായും, റയലിന്റെ തന്നെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു. യുവന്റസിന്റെ മാസിമിലിയാനോ അലഗ്രി, ചെല്‍സിയുടെ അന്റോണിയോ കോണ്ടെ എന്നിവരെ മറികടന്നാണ് സിദാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്. സിദാന്റെയും റൊണാള്‍ഡോയുടെയും നേട്ടം റയലിന് ഇരട്ടി മധുരമായി. മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരമായ സിദാന്‍ ലോകഫുട്‌ബോളര്‍ പട്ടവും നേടിയിട്ടുണ്ട്. മൂന്ന് തവണയാണ് സിദാന്‍ ലോകഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്(1998, 2000, 2003). ഫുട്‌ബോളര്‍ എന്ന നിലയിലും പരിശിലകനെന്ന നിലയിലും ഫിഫ പുരസ്‌കാരം നേടി പുതിയ ചരിത്രം കുറിച്ചു സിദാന്‍.

ഗോള്‍ ഓഫ് ദി ഇയര്‍ ആഴ്‌സണലിന്റെ ഒളീവിയര്‍ ജിറൂഡിന്റേതാണ്. സെല്‍റ്റിക് ക്ലബ് ആരാധകരാണ് ഫിഫ ഫാന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ഫ്രാന്‍സിസ് കോന്‍ ഫെയര്‍ പ്ലേ പുരസ്‌കാരവും നേടി.

റൊണാള്‍ഡോയും സിദാനും പുരസ്‌കാരങ്ങളുമായി

ഫിഫയുടെ ഇത്തവണത്തെ ലോക ഇലവന്‍: ബുഫണ്‍ (ഗോളി), സെര്‍ജിയോ റാമോസ്, ആല്‍വസ്, ബൊനൂച്ചി, മാര്‍സലോ(പ്രതിരോധം) ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ, ലൂക്ക മോഡ്രിച്ച്(മധ്യനിര), ലയണല്‍ മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റം).

DONT MISS
Top