സൗദിയില്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരെ തൊഴില്‍ മന്ത്രാലയം പുനര്‍നിര്‍ണ്ണയിച്ചു

പ്രതീകാത്മക ചിത്രം

സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരെ സൗദി തൊഴില്‍ മന്ത്രാലയം പുനര്‍നിര്‍ണ്ണയിച്ചു. ഇതുപ്രകാരം സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുനര്‍നിര്‍ണ്ണയിച്ചു. സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനര്‍നിര്‍ണ്ണയിച്ചിട്ടുള്ളത്.

സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ ജോലി ചെയ്യുന്നതിന് സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പുനര്‍നിര്‍ണ്ണയിച്ചു. ഇവരെ നിതാഖാത്ത് സംവിധാനത്തില്‍ ഒരു ശതമാനമായി കണക്കാക്കപ്പെടുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോക്ടര്‍ അലി ഗഫീസ് വ്യക്തമാക്കി. തീരുമാനം നിലവില്‍ വന്നതോടെ ഇതുമായി ബന്ധപ്പെട്ട തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ എല്ലാ മുന്‍ തീരുമാനങ്ങളും ദുര്‍ബ്ബലപ്പെട്ടുവെന്ന് അലി ഗഫീസ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top