വ്യജ സര്‍ക്കാര്‍ വിജ്ഞാപനം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വ്യാജ സര്‍ക്കാര്‍ വിജ്ഞാപനം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച വിവിധ വകുപ്പുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ സംവരണത്തില്‍ മാറ്റങ്ങള്‍ വരുത്തി വാട്‌സ് ആപ്പിലൂടെ വ്യജപ്രചരണം നടത്തുകയായിരുന്നു.

വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി എന്ന പ്രചരണം പടര്‍ന്നതോടെ ആശങ്കയിലായ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാഭവനിലേക്കും വിവിധ മാധ്യമങ്ങളിലേക്കും ഫോണ്‍ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങി. ഇതോടെയാണ് വ്യാജ വിജ്ഞാപനം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന കാര്യം പൊലീസ് അറിഞ്ഞത്. നഗര വികസന മന്ത്രാലയം ഇറക്കിയ ഉത്തരവ് എന്ന പേരിലാണ് മെസ്സേജുകള്‍ ഉപയോക്താക്കളില്‍ എത്തിയത്.

സര്‍ക്കാര്‍ പുറത്തിയ ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്ത്രീകള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും മാത്രം അപേക്ഷിക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ അതില്‍ തിരുത്തലുകള്‍ വരുത്തി സംവരം ഇല്ലാത്ത ആളുകള്‍ക്കും അപേക്ഷിക്കാം എന്ന തരത്തിലാക്കി മാറ്റിയാണ് പ്രചരിപ്പിച്ചത്.

വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വിജ്ഞാപനത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരും ഒപ്പും ഉണ്ടായിരുന്നു. ഇതാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത വിജ്ഞാപനം വിശ്വസിക്കാന്‍ കാരണമായത്. എന്നാല്‍ പ്രസ്തുത വിജ്ഞാപനം തെറ്റാണെന്ന് അഡീഷണല്‍ ഇലക്ഷന്‍ കമ്മീഷണറായ ജെപി സിങ് പറഞ്ഞു. താന്‍ നഗരവികസന വകുപ്പുമായി ബന്ധപ്പെട്ടുവെന്നും അത്തരത്തില്‍ യാതൊരു വിജ്ഞാപനവും ഇറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top