“വിജയ് ഓര്‍ത്തഡോക്‌സ് ആണോ? അതോ മാര്‍തോമായോ?”, നടന്‍ വിജയ്‌യുടെ മതം തിരയുന്ന വര്‍ഗീയവാദികളെ പരിഹസിച്ച് ബെന്യാമിന്‍

മെര്‍സലില്‍ ബിജെപിയുടെ ജനദ്രോഹ നയങ്ങളെ പരിഹസിച്ചതിന് ചിത്രം വെട്ടിമുറിച്ച് പ്രദര്‍ശിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു നേരെ സമ്മര്‍ദ്ദം പ്രയോഗിക്കുകയാണ് ബിജെപി. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയിട്ടില്ല.

ചലച്ചിത്ര മേഖലയില്‍നിന്നുതന്നെ ധാരാളം ആളുകള്‍ മെര്‍സലിനോട് യോജിക്കുകയും ബിജെപിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിനും ഇപ്പോള്‍ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.

“വിജയ്.. ഓര്‍ത്തഡോക്‌സ് ആണോ പാത്രിക്കീസാണോ.. കത്തോലിക്ക ആണോ.. മര്‍ത്തോമ്മ ആണോ.. പെന്തിക്കോസ്ത് ആണോ.. സിഎസ്‌ഐ ആണോ.. ഈവാഞ്ചലിക്കല്‍ ആണോ.. ലാറ്റിന്‍ ആണോ.. സുറിയാനി ആണോ.. കല്‍ദായ ആണോ.. ഇതൊക്കെ അറിഞ്ഞിട്ടെ ഇനി എന്തായാലും ആ ദുഷ്ടന്റെ പടം കാണുന്നുള്ളൂ”. ഇങ്ങനെയാണ് ബെന്യാമിന്‍ കുറിച്ചത്.

ഇതിലൂടെ മതം ചികയുന്നതിന്റെ നിരര്‍ത്ഥകതയെ അദ്ദേഹം കുറിക്കുന്നു. ബിജെപി നേതാക്കളാണ് നേരത്തെ ഇതിലേക്ക് മതം കലര്‍ത്തുകയെന്ന വൃത്തികേട് കാണിച്ചത്. വിജയ് എന്ന നടന്റെ മതം ചികഞ്ഞ ബിജെപി മെര്‍സല്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണോ എന്നുകൂടി പറഞ്ഞുകളഞ്ഞു. ഇതിനെതിരെയാണ് ബെന്യാമിന്റെ പരിഹാസം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top