ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍: കെ ശ്രീകാന്ത് ഫൈനലില്‍

കെ ശ്രീകാന്ത് (ഫയല്‍ ചിത്രം)

ഒഡന്‍സെ: വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ഹോങ്കോങിന്റെ വാങ് വിങ് കി വിന്‍സെന്റിനെ എതിരാല്ലാത്ത ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്. സ്‌കോര്‍ 21-18, 21-17. ഫൈനലില്‍ കൊറിയയുടെ ലീ ഹ്യൂന്‍ ആണ് ശ്രീകാന്തിന്റെ എതിരാളി.

ക്വാര്‍ട്ടറില്‍ ലോകചാമ്പ്യനും ആതിഥേയതാരവുമായ വിക്ടര്‍ അസെല്‍സനെ അട്ടിമറിച്ചായിരുന്നു ശ്രീകാന്ത് സെമിയിലേക്ക് മുന്നേറിയത്. സെമിയിലും ഇന്ത്യന്‍ താരം മികവ് ആവര്‍ത്തിച്ചു. ശ്രീകാന്തിന്റെ ഈ വര്‍ഷത്തെ നാലാം ഫൈനലാണ് ഡെന്‍മാര്‍ക്കിലേത്. നേരത്തെ ഈ വര്‍ഷം ഇന്തോനേഷ്യന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ താരം സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലിലും എത്തിയിരുന്നു.

ഇന്ത്യന്‍ പ്രതീക്ഷകള്‍ ആയിരുന്ന സൈന നെഹ്‌വാള്‍, മലയാളി താരം എച്ച്എസ് പ്രണോയ് എന്നിവര്‍ നേരത്തെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top