തെന്നിന്ത്യന്‍ സിനിമയ്ക്ക് പാകിസ്താനില്‍ നിന്നുമൊരു കൊട്ട്; കളിയാക്കലെങ്കിലും വിമര്‍ശനാത്മകമായ വീഡിയോയ്ക്ക് രണ്ടുദിവസം കൊണ്ട് കാഴ്ച്ചക്കാര്‍ 30 ലക്ഷത്തോളം

ദക്ഷിണേന്ത്യന്‍ സിനിമ കഴിഞ്ഞ കാലങ്ങളില്‍ കുറച്ച് ദുഷ്‌പേരുകള്‍ വരുത്തിവച്ചിട്ടുണ്ട് എന്നത് സത്യം. കത്തി എന്ന് പേരിട്ട് സൂചിപ്പിക്കപ്പെടാറുള്ള അമാനുഷിക വിദ്യകള്‍ മലയാളികള്‍ക്ക് പണ്ടേ വെറുപ്പാണെങ്കിലും തമിഴ്, തെലുങ്ക് സിനിമകള്‍ ഇന്നും അവയെ കൈവിട്ടിട്ടില്ല.

ഇപ്പോഴിതാ ഒരു പാകിസ്താനി ഫെയ്‌സ്ബുക്ക് പേജ് ദക്ഷിണേന്ത്യന്‍ സിനിമകളെ കളിയാക്കി ഒരു ചെറുവീഡിയോ തയാറാക്കിയിരിക്കുന്നു. മറ്റുള്ളവര്‍ എങ്ങനെയാണ് ഈ സിനിമകളെ നോക്കിക്കാണുന്നത് എന്ന് മനസിലാക്കാമെങ്കിലും ഇത് കണ്ടാല്‍ ചിലര്‍ക്ക് കലിതുള്ളുകയും ചെയ്യും. കാരണം ഒരു മയവുമില്ലാതെയാണ് സിനിമകളിലെ അമാനുഷിക രംഗങ്ങളെ അനുകരിച്ച് എടുത്തിട്ടലക്കുന്നത്.

നിരവധി ആളുകള്‍ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്. പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാര്‍. താന്‍ ഒരു ദക്ഷിണേന്ത്യക്കാരനാണെന്നും എന്നാല്‍ വീഡിയോ കണ്ട് ചിരിച്ചുപോയെന്നും ചിലര്‍ പറയുന്നു. ചീത്തവിളികളും കുറവല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top