അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം; 15 മരണം

പ്രതീകാത്മക ചിത്രം

കാ​ബൂ​ൾ: അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം. ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പരുക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പരിശീലനം നടത്തുന്ന സൈനികര്‍ സ​ഞ്ച​രി​ച്ച ബ​സ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.  മാ​ർ​ഷ​ൽ ഫാ​ഹിം സൈനിക അക്കാഡമിയു​ടെ ഗേ​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

അഫ്ഗാനിസ്ഥാനില്‍ നാല്‌ ദിവസത്തിനിടെ സൈനികരെ ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് മാര്‍ഷല്‍ ഫാഹിം അക്കാഡമിയിലുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ കാണ്ഡഹാര്‍ സൈനിക ക്യാംപിന് നേരെ താലിബാന്റെ ചാവേറാക്രമണത്തില്‍ 43 അഫ്ഗാന്‍ സൈനികര്‍ കൊ​ല്ല​പ്പെട്ടിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികത്താവളത്തിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തില്‍ സൈനിക ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. ക്യാമ്പിലെ രണ്ട് സൈനികര്‍ മാത്രമാണ് ആ ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടത്.

ഇതിന് പിന്നാലെ ഇന്നലെ പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ ഷി​യാ മോ​സ്കി​ൽ ചാ​വേ​ർ ഭ​ട​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 56  പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഖോ​ർ പ്ര​വി​ശ്യ​യി​ലെ സുന്നി പള്ളിയില്‍ നടന്ന ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​രും കൊ​ല്ല​പ്പെട്ടിരുന്നു.  ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തിരുന്നു.

ഈ മൂന്ന് ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമിട്ട് വീണ്ടും സ്‌ഫോടനം നടന്നത്.

DONT MISS
Top