‘മന്ത്രിമാരോ എംഎല്‍എമാരോ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി’; ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്

യോഗി ആദിത്യനാഥ്‌

മന്ത്രിമാരോ എംഎല്‍എമാരോ വരുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേറ്റുനില്‍ക്കണമെന്ന ഉത്തരവുമായി യോഗി സര്‍ക്കാര്‍. എന്നാല്‍ പുതിയ ഉത്തരവ് ഇറങ്ങിയപ്പോള്‍ത്തന്നെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതാണോ ബഹുമാനം എന്ന ചോദ്യമാണുയരുന്നത്.

യുപി ചീഫ് സെക്രട്ടറിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നേരത്തെയും പ്രോട്ടോകോള്‍ പാലനത്തിലെ കാര്‍ക്കശ്യം എടുത്തുപറഞ്ഞ് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ ഒരു എംഎല്‍എ ഇക്കാര്യത്തില്‍ പരാതിയുമായി എത്തുകയുണ്ടായി. താന്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ എഴുന്നേല്‍ക്കുന്നില്ല എന്നായിരുന്നു പരാതി. ഇത് തന്നെ നിരുത്സാഹപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തില്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനുംമറ്റും ഉദ്യോഗസ്ഥര്‍ ബഹുമാനിക്കുന്നില്ല എന്ന് നേരത്തെയും യുപിയില്‍ പരാതികളുയര്‍ന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top