“ഉള്ള കാര്യം പറയുമ്പോള്‍ വിഷമിക്കുന്നതെന്തിന്?” മെര്‍സലിനും അറ്റ്‌ലിക്കും ‘കട്ട സപ്പോര്‍ട്ടുമായി’ പാ രഞ്ജിത്ത്

യാതൊരു കാരണവശാലും വിജയ് ചിത്രത്തില്‍നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന് പാ രഞ്ജിത്ത്. സത്യമാണ് കാണിച്ചിരിക്കുന്നത്. അതില്‍ ചിലര്‍ വിഷമിക്കേണ്ട കാര്യമെന്താണ്? അദ്ദേഹം ചോദിക്കുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന സിനിമാമേഖലയില്‍നിന്നുള്ള ആദ്യ വ്യക്തിയാണ് കബാലിയുടെ സംവിധായകന്‍കൂടിയായ പാ രഞ്ജിത്ത്.

വിജയ് ചിത്രം മെര്‍സലില്‍നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റണമെന്നാണ് ബിജെപി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളതിനാലാണ് മെര്‍സലില്‍നിന്ന് ഇവ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് തമിളിസൈ സുന്ദര്‍രാജാണ് ചിത്രത്തിനെപ്പറ്റി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്.

ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ നീക്കമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top