കേരളം പിടിക്കാന്‍ പതിനെട്ടാമത്തെ അടവുമായി ബിജെപി; ഇത് പ്‌രാക്ക് തന്ത്രം; ജനരക്ഷായാത്രയിലെ ബിജെപി അണികളുടെ പ്‌രാക്ക് മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

ഏതുവിധേനയും കേരളം പിടിക്കുക എന്നതാണ് ബിജെപിയുടെ ആഗ്രഹം. എന്നാല്‍ നേരാംവണ്ണം അത് നടപ്പിലാക്കാന്‍ ഒരുവഴിയും കാണാതിരുന്ന ബിജെപി അവസാനം ചാണക്യ തന്ത്രം പുറത്തെടുത്തു. പ്‌രാകി പ്‌രാകി കേരളാ സര്‍ക്കാറിനെ താഴെയിറക്കുക. കാല്‍നടയാത്രയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയാതിരുന്ന ബിജെപിക്ക് ഇത്തരം നുറുങ്ങുവിദ്യകളിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു.

എന്നാല്‍ ഈ തന്ത്രം അണികള്‍ക്ക് പറഞ്ഞുകൊടുത്തത് ഏതെങ്കിലും ബിജെപി നേതാക്കളാണോ എന്നും വ്യക്തമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളം മുടിച്ചുവെന്നാണ് ഈണത്തില്‍ ബിജെപി അണികള്‍ പാടുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം തചെയ്യാമെന്ന പിണറായി വിജയന്റെ പ്രസ്താവയ്ക്ക് മറുപടിയുമായി അമിത് ഷാ പോയിട്ട് ഒരു ബിജെപി അണി പോലും മുന്നോട്ടുവന്നിട്ടില്ല.

നീയും നിന്റെ പാര്‍ട്ടിയും കൊണം വരാതെ പോകണേ എന്നാണ് പ്‌രാക്ക് മുദ്രാവാക്യങ്ങളിലെ ഹൈലൈറ്റ് വാചകം. ഇതിലൂടെ മുദ്രാവാക്യങ്ങളില്‍ പ്‌രാക്ക് തരത്തില്‍പെട്ടവ നിര്‍മിച്ച് ബിജെപി അണികള്‍ ശ്രദ്ധനേടുകയാണ്. ഇത്ര വ്യത്യസ്തതയാര്‍ന്ന മുദ്രാവാക്യങ്ങള്‍ തയാറാക്കാന്‍ ലോകത്ത് മറ്റൊരുപാര്‍ട്ടിക്കും ഇതുവരെ സാധിച്ചിട്ടില്ല.

ഇതാദ്യമായല്ല ബിജെപി അണികള്‍ മുദ്രാവാക്യങ്ങല്‍ കൊണ്ട് ശ്രദ്ധനേടിയെടുക്കുന്നത്. നേരത്തെ സിപിഐഎം നേതാവ് പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി ജനരക്ഷായാത്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒറ്റക്കൈയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല എന്നൊക്കയായിരുന്നു ബിജെപി അണികളുടെ സംസ്‌കാരം വിളിച്ചോതിയ മുദ്രാവാക്യങ്ങള്‍.

സോഷ്യല്‍ മീഡിയയിലും പുതിയതരം മുദ്രാവാക്യങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. നിരവധി ട്രോളുകളും ഇതിലുണ്ടാകുന്നുണ്ട്. പ്‌രാക്ക് മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ താഴെ കാണാം.

DONT MISS
Top