കാണ്ഡഹാര്‍ ആക്രമണത്തെ ഇന്ത്യ അപലപിച്ചു

സൈനിക ക്യാമ്പ് ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു

ദില്ലി: കാണ്ഡഹാര്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലൂടെ ഇന്ത്യ അഫ്ഗാന്‍ ജനതയ്ക്ക് അനുശോചനവും രേഖപ്പെടുത്തി.

‘കാണ്ഡഹാര്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്കും അഫ്ഗാന്‍ ജനതയ്ക്കും അനുശോചനം രേഖപ്പെടുത്തുന്നു’ – ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദത്തിന് ആതിഥ്യമുരുളുന്നവര്‍ എത്രയും പെട്ടെന്ന് അത്തരം കേന്ദ്രങ്ങള്‍ തുടച്ചുമാറ്റണമെന്നും പാക്കിസ്ഥാനെ പേരെടുത്തുപറയാതെ ഇന്ത്യ കുറ്റപ്പെടുത്തി.

കാണ്ഡഹാര്‍ സൈനിക ക്യാമ്പിന് നേരെ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 43 അഫ്ഗാന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ചാവേറുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് കാറുകളിലായി ക്യാമ്പിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഈ ആഴ്ചയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top