പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയെന്ന് ആരോപണം

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയെന്ന് ആരോപണം. ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത രണ്ട് വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്ന് മാസക്കാലമായി ക്ലാസ്സില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്ന് മാനേജ്‌മെന്റിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായണ് മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.  വിദ്യാര്‍ത്ഥികളായ രണ്ട് പേരെ കഴിഞ്ഞ നാലു മാസമായി ക്ലാസില്‍ പ്രവേശിക്കാന്‍ അനുവധിക്കുന്നില്ല. രണ്ടാം വര്‍ഷത്തില്‍ രണ്ടു വിഷയങ്ങള്‍ നഷ്ടപ്പെട്ടാല്‍ നാലാം വര്‍ഷം പ്രവേശനം അനുവദിക്കാനാവില്ല എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ ഇങ്ങനെ ഒരു നിയമമില്ല ഇത് തികച്ചും പ്രതികാര നടപടിയാണ്. വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

രണ്ടാം വര്‍ഷം രണ്ടില്‍ കൂടുതല്‍ വിഷയങ്ങള്‍ നഷ്ടമായാല്‍ മൂന്നാം വര്‍ഷം പ്രവേശനം അനുവദിക്കില്ല, എന്നാല്‍ മൂന്നാം വര്‍ഷം എത്ര വിഷയങ്ങള്‍ നഷ്ടമായാലും നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കാം. നാലാം വര്‍ഷ പരീക്ഷക്ക് മുന്‍പ് ആദ്യ രണ്ടു വര്‍ഷങ്ങളും ജയിച്ചിരിക്കണം എന്നത് മാത്രമാണ് നിയമം. ഇതു ക്ലാസിലെ പ്രവേശനത്തിന് തടസമാകുന്നില്ല. എന്നാല്‍ ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിന് ശേഷം മാനേജിമെന്റിന്റെ നിലപാടുകള്‍ മാറി
ഇതാണ് ഇപ്പോഴുള്ള പ്രതികാര നടപടിയുടെ കാരണമെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു

പ്രവേശനം നിഷേധിക്കപ്പെട്ടത് മുതല്‍ പ്രിന്‍സിപ്പലിനും കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലും പരാതികള്‍ നല്കിയെങ്കിലും മൂന്ന് മാസക്കാലമായി നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലന്നും ഇവര്‍ പറയുന്നു .ഇനിയും ക്ലാസുകള്‍ നഷ്ടപ്പെട്ടാല്‍ തങ്ങളുടെ ഭാവിതന്നെ ഇല്ലാതാകും എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

DONT MISS
Top