‘മാമാങ്കം’ വരുന്നു; മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായേക്കും

മമ്മൂട്ടി

മാമാങ്കത്തിന്റെ കഥപറയുന്ന മാമാങ്കം എന്നുതന്നെ പേരായ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനാകുന്നു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മാമാങ്കം എന്ന പേര്‍ സിനിമയ്ക്ക് നല്‍കാന്‍ അനുമതി തന്ന നവോദയയ്ക്ക് നന്ദിയും മമ്മൂട്ടി കുറിച്ചു.

നേരത്തെ നവോദയ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. 1979ലാണ് ഈ ചിത്രം പുറത്തുവന്നത്. വന്‍ വിജയമായിരുന്നു ചിത്രം. വ്യവസായിയായ വേണു കുന്നംപള്ളിയാണ് പുതിയ മാമാങ്കം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച താരനിര മാമാങ്കത്തിനായി അണിനിരക്കും.

DONT MISS
Top