മൂന്നാറില്‍ പാറപൊട്ടിച്ച് മാറ്റി അനധികൃത നിര്‍മ്മാണം; റവന്യൂവകുപ്പ് കേസെടുത്തു

മൂന്നാര്‍: മൂന്നാര്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം പാറയിടിച്ച് നിരത്തി നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് റവന്യൂ ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്.

മൂന്നാര്‍ പള്ളിവാസല്‍-ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം പാറപൊട്ടിച്ചുമാറ്റി അനധികൃത നിര്‍മ്മാണം നടന്നത് റിപ്പോര്‍ട്ടറാണ് പുറത്തുകൊണ്ടുവന്നത്. ഈ മേഖലയില്‍ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയായിരുന്നു മൂന്നാറിലെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ പാറപൊട്ടിച്ചുമാറ്റി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പാറ പൊട്ടിച്ചുമാറ്റിയവര്‍ക്കെതിരെ കേസെടുത്തതായി ദേവീകുളം തഹസില്‍ദാര്‍ പികെ ഷാജി പറഞ്ഞു. മൂന്നാറില്‍ പാറ അടര്‍ന്നുവീണതിനെ തുടര്‍ന്ന് മുന്ന് റിസോര്‍ട്ടുകളും ഒരു ഗസ്റ്റ് ഹൗസും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ആറ്റുകാല്‍ വെള്ളച്ചാട്ടത്തിന് സമീപമാണ് പാറ പൊട്ടിച്ച് നിര്‍മ്മാണം നടന്നുവന്നത്.

DONT MISS
Top