ഭാഷാപഠനം എളുപ്പത്തിലാക്കാന്‍ ‘ഇലകള്‍ പച്ച’ ആപ്പുമായി കോഴിക്കോട് അസ്മ ചാരിറ്റബിള്‍ ട്രസ്റ്റ്

കോഴിക്കോട്: ഭാഷാപഠനത്തിനായി വ്യത്യസ്തമായ ഒരു ആപ്പ്. ഇംഗ്ലീഷും മലയാളവും എളുപ്പത്തില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന ‘ഇലകള്‍ പച്ച’ എന്ന ഈ ആപ്പ് വികസിപ്പിച്ചെടുത്തത് കോഴിക്കോട് അസ്മ ചാരിറ്റബിള്‍ ട്രസ്റ്റാണ്.

കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ഇറങ്ങിയ ഒരുകൂട്ടം എഞ്ചിനിയര്‍മാരാണ് ഇലകള്‍ പച്ച എന്ന ആപ്പിന് പുറകില്‍. എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

അക്ഷരമാല മനപ്പാഠമാക്കുന്ന രീതിക്ക് പകരം ഭാഷയുടെ യുക്തിയും ഉച്ഛാരവുമെല്ലാം ഈ ആപ്പിലൂടെ പഠിക്കാനാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

DONT MISS
Top