ആദ്യം അച്ഛന്റെ വില്ലന്‍, ഇപ്പോള്‍ മകന്റെയും; ‘ഡാഡി ഗിരിജ’ വീണ്ടുമെത്തുന്നു

കൊച്ചി : പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന കാഥാപാത്രം മോഹന്‍ലാലിനൊപ്പം തന്നെ മലയാളി മനസില്‍ സ്ഥാനം പിടിച്ചിരുന്നു. തെലുങ്ക് നടനായ ഇദ്ദേഹത്തിന്റെ പേര് ജഗപതി ബാബു എന്നാണെങ്കിലും പലര്‍ക്കും ഈ പേര് പറഞ്ഞാല്‍ അറിയില്ല. അറിയണമെങ്കില്‍ ഡാഡി ഗിരിജ എന്നുതന്നെ പറയണം.

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനായി തിളങ്ങിയ ജഗപതി ബാബു ഇത്തവണ ലാലിന്റെ മകന്‍ പ്രണവിന്റെ വില്ലനായാണ് എത്തുന്നത്. പ്രണവിന്റെ പുതിയ ചിത്രമായ ആദിയിലെ ഒരു പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബംഗളുരു, കൊച്ചി എന്നിവിടങ്ങളാണ് ആദിയുടെ മറ്റു ലൊക്കേഷനുകള്‍. ലെന, അനുശ്രീ, അതിഥി രവി തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top