പരുക്ക് മാറി അഗ്വേറ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍

സെര്‍ജിയോ അഗ്വേറ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, പരുക്ക് മാറി മുന്നേറ്റ താരം സെര്‍ജിയോ അഗ്വേറ തിരിച്ചെത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീന ദേശീയ ടീം അംഗമായ താരത്തിന് ആറാഴ്ച്ചത്തെ വിശ്രമമാണ് അനുവദിച്ചിരുന്നത്.

ഒരിടവേളക്കുശേഷം അഗ്വേറ പരിശീലനത്തില്‍ ഏര്‍പ്പെട്ടതാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ അഗ്വേറയുടെ തിരിച്ചുവരവിനെക്കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തമാകാതെ താരത്തെ കളിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ടീമിനെ അലട്ടുന്നത്.

സെപ്റ്റംബറില്‍ ഡച്ച് തലസ്ഥാന നഗരിയില്‍ കാര്‍ അപകടത്തില്‍ പെട്ടാണ് ഇരുപത്തൊമ്പതുകാരനായ അഗ്വേറയ്ക്ക് പരുക്കേറ്റത്. ശനിയാഴ്ച സ്റ്റോക്ക് സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തില്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോള താരത്തെ കളിപ്പിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ”ശനിയാഴ്ച കളത്തിലിറങ്ങാന്‍ പറ്റുമോ എന്ന് ഇപ്പോഴും എനിക്കറിയില്ല, എന്നത്തെയും പോലെ ഞാന്‍ പരിശീലനത്തിലേര്‍പ്പെട്ടു, പക്ഷെ ഗ്രൂപ്പിനൊപ്പമായിരുന്നില്ല,” അഗ്വേറ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top