അഞ്ചുവര്‍ഷം താലിബാന്‍ തടവിലായിരുന്ന അമേരിക്കന്‍ യുവതിയും ഭര്‍ത്താവും മോചിതരായി; കാനഡയിലേക്ക് പോകാനാണ് താല്‍പര്യമെന്ന് ദമ്പതികള്‍

കെയ്റ്റ്‌ലാന്‍ കോ​ള്‍​മാ​നും ഭ​ര്‍​ത്താ​വ് ജോ​ഷ്വ ബോയ്‌ലും മക്കള്‍ക്കൊപ്പം

ഇസ്‌ലാമാബാദ്: അഞ്ചുവര്‍ഷം താലിബാന്‍ തടവിലായിരുന്ന അമേരിക്കന്‍ യുവതിയെയും ഭര്‍ത്താവിനെയും ഇവരുടെ മൂന്ന് മക്കളെയും മോചിപ്പിച്ചു. കെയ്റ്റ്‌ലാന്‍ കോ​ള്‍​മാ​നും ഭ​ര്‍​ത്താ​വ് ജോ​ഷ്വ ബോയ്‌ലുമാണ് മോ​ചി​ത​രാ​യ​ത്. 2012 -ല്‍  അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേ പാക് -അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇരുവരും  താലിബാന്‍ അനുകൂല തീവ്രവാദ ഗ്രൂപ്പായ ഹക്കാനി ശൃംഖലയുടെ പിടിയിലായത്.

ഭീകരസംഘത്തിന്റെ പിടിയിലാകുമ്പോള്‍ എഴ് മാസം ഗര്‍ഭിണിയായിരുന്ന കെയ്റ്റ്‌ലാന്‍ ഈ കുട്ടിയെ കൂടാതെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് കൂടി ഭീകരരുടെ തടവിലായിരിക്കെ ജന്മം നല്‍കിയിരുന്നു. ദമ്പതികള്‍ക്കൊപ്പം മൂന്ന് കുട്ടികളെയും മോചിപ്പിച്ചു.

പിടിയിലായ ദമ്പതികളെ മോ​ചി​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തി അ​ടു​ത്തി​ടെ യു​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ദമ്പതികളെ മോ​ചി​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ന​ട​ത്തി​യ ശ്ര​മം ഫ​ലം​ക​ണ്ട​ത്. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​സം​ഘ​ട​ന​യെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു പാ​കി​സ്ഥാ​ന്‍ ഇ​തേ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.

ദമ്പതികളെയും മൂന്നു കുട്ടികളെയും മോചിപ്പിച്ചത് സൈനിക നടപടിയിലൂടെയാണോ ഭീകരസംഘത്തിന് മോചനദ്രവ്യം നല്‍കിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹം തുടരുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ വിവരം നല്‍കാന്‍ പാക് സൈനികനേതൃത്വവും തയാറായിട്ടില്ല.

അതേസമയം, എന്നാല്‍ അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ജോഷ്വ വിസമ്മതിച്ചു. അമേരിക്കയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഭീകരക്യാമ്പായ ഗ്വോണ്ട്‌നാമോ ജയിലേക്ക് അയക്കുമെന്നും ജോഷ്വ ഭയപ്പെടുന്നുണ്ട്. ഇദ്ദേഹം ആദ്യം വിവാഹം കഴിച്ചത് താലിബാന്‍ ഭീകരബന്ധത്തിന്റെ പേരില്‍ അമേരിക്ക അറസ്റ്റ് ചെയ്ത കാനഡ പൗരനായ ഒമന്‍ ഖാദിറിന്റെ സഹോദരിയെയായിരുന്നു. പിടിയിലായ ഖാദര്‍ പത്ത് വര്‍ഷമാണ് ഗ്വോണ്ട്‌നാമോ തടവറയില്‍ കഴിഞ്ഞത്.കാനഡയിലേക്ക് പോകാനാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു.

DONT MISS
Top