ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ എന്നും നിയന്ത്രണങ്ങളുടെ പരിധിയില്‍: വിമര്‍ശനവുമായി ബാബാ രാംദേവ്

ദില്ലി: ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രമാണ് എന്നും നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുന്നതെന്ന് യോഗാ ഗുരു ബാബാ രാംദേവ്. തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ സംസാരിക്കുകയായിരുന്നു രാംദേവ്. ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുകയാണെന്നായിരുന്നു രാംദേവിന്റെ പ്രതികരണം.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നവംബര്‍ ഒന്ന് വരെ പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുന്നത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രമാണെന്നായിരുന്നു ബാബാ രാംദേവിന്റെ ആരോപണം.

അപകട സാധ്യതയും മലിനീകരണവും കുറഞ്ഞ പടക്കങ്ങളാണ് ആഘോഷങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ അനുവദിക്കാറുള്ളത്. പടക്ക വില്‍പ്പന് മൊത്തത്തില്‍ നിരോധിക്കുന്നതിനു പകരം വലിയ വെടിക്കോപ്പുകള്‍ക്ക് മാത്രമാണ് നിരോധനമേര്‍പ്പെടുത്തേണ്ടത്. രാംദേവ് പറഞ്ഞു.

സുപ്രിംകോടതി ഉത്തരവിനെ പിന്തുണച്ച് സംസാരിച്ച ശശി തരൂരിനെയും രാംദേവ് വിമര്‍ശിച്ചു. തരൂരിനെപ്പോലെയുള്ളൊരു വ്യക്തി ഇങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് രാംദേവ് പ്രതികരിച്ചു. പടക്കങ്ങള്‍ ദീപാവലി ആഘോഷിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ദോഷകരമായ ബാധിക്കുമെന്നതിനാല്‍ ഉത്തരവിനെ പിന്തുണക്കുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top