‘കണ്ടിട്ടും കണ്ടിട്ടും പോരാതെ’ ഈ ഗാനം; വില്ലനിലെ വീഡിയോ സോങ് പുറത്തിറങ്ങി

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ വില്ലനിലെ വീഡിയോ സോങ് പുറത്തിറങ്ങി. ‘കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മില്‍’ എന്നു തുടങ്ങുന്ന ഗാനം ഗാനഗന്ധര്‍വന്‍ കെജെ യേശുദാസാണ് ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

മാത്യു മാഞ്ഞൂരാന്‍ ഐപിഎസ് എന്ന പൊലീസുകാരന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുനത്. ഒപ്പം എന്ന ചിത്രത്തിന് സംഗീതം നല്‍കിയ ടീം ഫോര്‍ മ്യൂസിക് ആണ് വില്ലനിലെ ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത്.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 27 നാണ് തിയേറ്ററുകളില്‍ എത്തുക. സെപ്തംബര്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെമ്പന്‍ വിനോദ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, രഞ്ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

DONT MISS