ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; പത്ത് പേര്‍ മരിച്ചു

കാട്ടുതീ പടരുന്നു

വൈ​ൻ കൗ​ണ്ടി: അമേരിക്കയിലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. വീടുകളടക്കം 1500 ത്തോളം കെട്ടിടങ്ങള്‍ ക​ത്തി​ന​ശി​ച്ചു. ‌മേ​ഖ​ല​യി​ല്‍ നി​ന്ന് 20,000ൽ ​അ​ധി​കം പേ​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റിയതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത്‌ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ സൊ​നോ​മ, മെ​ൻ​ഡോ​സി​നോ, നാ​പ, യു​ബ തു​ട​ങ്ങി​യ കൗ​ണ്ടി​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശം​വി​ത​ച്ച​ത്. സൊ​നോ​മ​യി​ൽ ഏ​ഴും നാ​പ​യി​ൽ ര​ണ്ടും മെ​ൻ​ഡോ​സി​നോ​യി​ൽ ഒ​രാ​ളും മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പരു​ക്കേ​റ്റി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ട്ടുതീ​യി​ൽ 10,000 ഏ​ക്ക​ർ ഭൂ​മി പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​റി​യി​ച്ചു.  തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

DONT MISS
Top