മലയാളികളുടെ കാഞ്ചനമാലയും ബോളിവുഡിലേയ്ക്ക്

മലയാളികളുടെ കാഞ്ചനമാലയും ബോളിവുഡിലേയ്ക്ക്.ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം കാഞ്ചനമാല പാര്‍വ്വതി. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളുടെ പട്ടികയില്‍ പ്രമുഖനും ബോളിവുഡ് നടനുമായ ഇര്‍ഫാന്‍ ഖാനുമൊത്തുള്ള പാര്‍വ്വതിയുടെ ഒരു പോസ്റ്ററാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. തനുജ ചന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ക്വാറിബ് ക്വാറിബ് സിംഗളെ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിനെ സ്‌നേഹിക്കാന്‍ പാര്‍വ്വതി ഒരുങ്ങുന്നത്. ചിത്രത്തെ സംബന്ധി്ച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഈ പോസ്റ്റര്‍ ഒരു തരംഗമായിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. വരുംദിനങ്ങളില്‍ കൂടുതല്‍ വിവരങ്ങളുമായി പാര്‍വ്വതിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

DONT MISS
Top