കാത്തിരിപ്പിനൊടുവില്‍ റാണിയെത്തുന്നു; പത്മാവതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഒടുവില്‍ അവള്‍ എത്തുകയാണ്, ശക്തയും ധീരയുമായ റാണി പത്മാവതിയായി ദീപിക പദുക്കോണ്‍ എത്തുന്ന പത്മാവതിയുടെ ആദ്യ ട്രെയിലര്‍ പുറത്തിറക്കി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് സജ്ഞയ് ലീലാ ബന്‍സാലി. രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി പത്മാവതിയുടെയും കഥയാണ് ചിത്രത്തിലൂടെ സജ്ഞയ് ലീലാ ബന്‍സാലി പങ്കുവയ്ക്കുന്നത്.

മഹാരാജാവായി ഷാഹിദ് കപൂര്‍ വേഷമിടുമ്പോള്‍ അലാദിന്‍ ഖില്‍ജി എന്ന സുല്‍ത്താന്റെ വേഷത്തില് റണ്‍വീര്‍ സിംഗും എത്തുന്നു. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ചിത്രീകരണം നിര്‍ത്തിവക്കേണ്ട ഘട്ടം വരെയെത്തിയ പത്മാവതി ആദ്യം നവംബര്‍ 17 റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജസ്ഥാനിലെ പ്രതിഷേധം കാരണം ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു.

വൈക്കോം 18 നോഷന്‍ പിക്ചേഴ്‌സും ബന്‍സാലി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഈ ചരിത്രയേടിന് സംഗീതം പകര്‍ന്നിരിക്കുന്നതും. കാത്തിരിക്കാം ഡിസംബര്‍ ഒന്നിന്, റാണി പത്മാവതിയെത്തും തന്റെ ധീരോജ്വല കഥയുമായി

DONT MISS
Top