“സോളോയെ കൊല്ലരുത്, ഞാന്‍ അപേക്ഷിക്കുകയാണ്”, പുതിയ ചിത്രത്തിന് ലഭിച്ച പ്രതികരണത്തില്‍ മനം നൊന്ത് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍

തന്റെ പുതിയ ചിത്രമായ സോളോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ മനം നൊന്ത് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലാണ് ദുല്‍ഖര്‍ തന്റെ മനസുതുറന്ന് വേദന പങ്കുവച്ചത്. സോളോയെ കൊല്ലരുതെന്നും ഇക്കാരം താന്‍ ഇരക്കുകയാണെന്നും താരജാഡകളില്ലാതെ മലയാളത്തിന്റെ പ്രിയ യുവനടന്‍ കുറിച്ചു.

സോളോ തന്റെ സ്വപ്‌ന ചിത്രമായിരുന്നു. താന്‍ ഹൃദയവും ആത്മാവും നല്‍കിയ ചിത്രം. വളരെ പണിപ്പെട്ടാണ് കുറഞ്ഞ മുതല്‍മുടക്കില്‍ വിചാരിച്ചതുപോലെ സിനിമ പൂര്‍ത്തിയാക്കിയത്. എന്നാല്‍ സോളോ ചെയ്യാതെ ഒഴിവാക്കാമായിരുന്നില്ലേ എന്ന് ധാരാളം ആളുകള്‍ ചോദിക്കുന്നു. പരീക്ഷണവും വ്യത്യസ്തതയും വേണമെന്ന് ആഗ്രഹമുള്ളതിനാലാണ് ഇതിലേക്ക് എത്തിയതെന്നും ദുര്‍ഖര്‍ കുറിക്കുന്നു.

“സോളോയിലെ എനിക്കേറ്റവും പ്രിയപ്പെട്ട രുദ്രയെ കൂവി പരിഹസിക്കുമ്പോള്‍ എന്റെ ഹൃദയം പൊട്ടിപ്പോവുകയാണ്. ഞങ്ങളുടെ എല്ലാവരുടേയും കാര്യവും അങ്ങനെതന്നെ. ഞങ്ങളുടെ ആത്മവീര്യത്തെ ഇത് നശിപ്പിക്കുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോയ് കേണപേക്ഷിക്കാം, സോളോയെ കൊല്ലരുത്”, ദുല്‍ഖര്‍ ദു:ഖം പങ്കുവയ്ക്കുന്നു.

അതിനിടെ മോശം റിപ്പോര്‍ട്ടുകള്‍ നേടുന്ന ചിത്രത്തിന് ബോക്‌സോഫീസില്‍ കാലിടറുകയാണ്. പരീക്ഷണ ചിത്രമാണെങ്കിലും എല്ലാത്തരത്തിലുള്ള പ്രേക്ഷകരേയും പരിഗണിക്കാത്തതിനാല്‍ത്തന്നെ ചിത്രത്തിന് തിരക്ക് അനുഭവപ്പെടുന്നില്ല. തമിഴ്‌നാട്ടിലെ തിയേറ്റര്‍ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചിത്രം അഭിമുഖീകരിക്കിക്കേണ്ട അവസ്ഥയാണ്. ഇതിനിടെ സംവിധായകന്‍ അറിയാതെ സോളോയുടെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുന്നുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

DONT MISS
Top