കണ്ടക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഓടുന്ന ബസ്സില്‍ നിന്നും ഇറങ്ങി; 60 വയസുകാരിക്ക് കാല്‍ നഷ്ടമായി

പ്രതീകാത്മക ചിത്രം

ദില്ലി : ഒാടുന്ന ബസ്സില്‍ നിന്നും ചാടി ഇറങ്ങിയ 60 വയസുകാരിക്ക് കാല്‍ നഷ്ടമായി. ചാടി ഇറങ്ങുമ്പോള്‍ അവര്‍ വീഴുകും കാല്‍ ചക്രങ്ങളുടെ ഇടയില്‍പ്പെടുകയുമായിരുന്നു. അപ്പോള്‍ തന്നെ ഇവരെ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധയുടെ കാലു മുറിച്ചു മാറ്റണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ദില്ലിയിലെ ദരിയാഖജ്ജിലാണ് സംഭവം നടന്നത്. സീലാംപൂര്‍ സ്വദേശിയായ  ഇവര്‍ ഒരു ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വൃദ്ധയുടെ പരാതിയില്‍ പൊലീസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തു.

സീലാംപൂരിലേക്കുള്ള ബസ്സിന് കയറാനായിരുന്നു വൃദ്ധ ദില്ലി ഗേറ്റിനു സമീപം കാത്തുനിന്നത്. ബസ്സ് വന്നപ്പോള്‍ ഒന്നും ശ്രദ്ധിക്കാതെ അവര്‍ അതില്‍ കയറി. എന്നാല്‍ ബസ്സില്‍ കയറിയപ്പോഴാണ് സീലാംപൂരിലേക്കുള്ളതല്ല എന്ന് മനസ്സിലായത്.

ബസ്സ് മാറിപ്പോയത് മനസ്സിലായ അവര്‍ തനിക്ക് ഇവിടെ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടു. കാര്യം പറഞ്ഞപ്പോള്‍ ഇറങ്ങാനുള്ള നിര്‍ദ്ദേശം കണ്ടക്ടര്‍ നല്‍കി. കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞിട്ടുണ്ടാകും എന്ന് കരുതി വൃദ്ധ ബസ്സില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ചു. അപ്പോഴാണ് താഴെ വീണത്. യുവതി ഇറങ്ങുന്ന കാര്യം ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top