വെള്ളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിച്ചു

മരിച്ച ആ‌​ഞ്ജ​നേ​യ, ബെ​ന്നെ​ര്‍​ഘ​ട്ട നാ​ഷ​ണ​ൽ പാര്‍ക്ക്

ബംഗളുരു: വെള്ളക്കടുവയുടെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിച്ചു. ബംഗളുരു ബെ​ന്നെ​ര്‍​ഘ​ട്ട നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാണ് സംഭവം. മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​രനായ ​ആ‌​ഞ്ജ​നേ​യ(40) എന്ന ആഞ്ജിയാണ് മ​രി​ച്ച​ത്. ‌

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.45നാ​ണ് സം​ഭ​വം. രണ്ട് കടുവകളാണ് ആഞ്ജനേയയെ ആക്രമിച്ചത്.  കൂട് തുറന്ന് കടുവകള്‍ക്ക് ഭക്ഷണം കൊടുത്തശേഷം ഇവയെ കൂട്ടിലേക്ക് തിരിച്ചുകയറ്റാന്‍ ശ്രമിക്കുമ്പോള്‍ രണ്ട് കടുവകളും ചേര്‍ന്ന് അഞ്ജനേയയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആഞ്ജനേയയെ ഒന്നര മണിക്കൂറോളം കഴിഞ്ഞശേഷമാണ് പുറത്തേക്ക് മാറ്റാന്‍ കഴിഞ്ഞത്. ആഞ്ജനേയയുടെ അടുത്ത് നിന്ന് കടുവകളെ ഏറെ ബുദ്ധിമുട്ടിയാണ് മാറ്റിയത്. ആക്രമണം നടത്തിയ കടുവകള്‍ക്കൊപ്പം മറ്റ് കടുവകളും കൂടിയതോടെയാണ് ആഞ്ജനേയയെ രക്ഷിക്കാന്‍ വൈകിയത്. തുടര്‍ന്ന് ആഞ്ജനേയയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ മറ്റൊരു ജീവനക്കാരനായ കൃഷ്ണയെ രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. സിംഹങ്ങളുടെ ആക്രമണത്തില്‍ കൃഷ്ണയ്ക്കു നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കഴിഞ്ഞദിവസം ഈ പാര്‍ക്കില്‍ രണ്ട് ബംഗാള്‍ കടുവകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു വെള്ളക്കടുവ ചത്തിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് വെള്ളക്കടവുകളുടെ ആക്രമണത്തില്‍ മൃഗശാല ജീവനക്കാരന്‍ മരിച്ചത്.

പാര്‍ക്ക് അധികൃതര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതും ജീവനക്കാര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കാത്തതുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

DONT MISS
Top