മാരുതി ഫാക്ടറിയില്‍ കയറിയ പുള്ളിപ്പുലി പിടിയില്‍; പുലിപ്പേടിയില്‍ ഫാക്ടറി പ്രവര്‍ത്തനം നിലച്ചത് രണ്ട് ദിവസം

പിടിയിലായ പുള്ളിപ്പുലി

ദില്ലി: ദില്ലിക്ക് സമീപം ഗുരുഗ്രാമിലെ മാരുതി -സുസുകി വാഹന എന്‍ജിന്‍ നിര്‍മാണശാലയില്‍ കയറിയ പുള്ളിപ്പുലിയെ ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടി.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പ്ലാന്റിനുള്ളില്‍ പുള്ളിപ്പുലി കയറിയത്. ഇന്നലെ ഉച്ചക്കുശേഷമാണ് പുലിയ പിടികൂടിയത്. വൈദ്യ പരിശോധനക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് മുഖ്യ വനപാലകന്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്​ച പുലര്‍ച്ചെ​ കമ്പനിയുടെ രണ്ടാം നമ്പര്‍ ഗേറ്റിലൂടെ പുലി ഉള്ളില്‍ക്കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്​ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പുറത്തിറക്കുകയുമായിരുന്നു. തുടര്‍ന്ന് വിപുലമായ രീതിയില്‍ ഫാക്ടറി വളപ്പില്‍ തെരച്ചില്‍ ആരംഭിക്കുകയും ഇന്നലെ ഉച്ചക്കുശേഷം പുലിയെ പിടികൂടുകയുമായിരുന്നു.

പുലിയുടെ ആക്രമണം ഭയന്ന് ജീവനക്കാരെ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. ആളൊഴിഞ്ഞ ഫാക്ടറിലിലൂടെ അലഞ്ഞു നടക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു.

ഫാക്ടറിക്കുള്ളില്‍ കയറിയ പുലിയുടെ ദൃശ്യം

മാരുതി സുസുക്കി വാഹനങ്ങളുടെ എന്‍ജിന്‍ നിര്‍മാണം നടത്തുന്ന ഗുര്‍ഗാവിലെ പ്​ളാന്‍റ്​ 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന വന്‍ ഫാക്ടറിയാണ് ഗുര്‍ഗാവിലേത്.

DONT MISS
Top