യുപിയില്‍ ഭര്‍ത്താവിന്റെയും മകന്റെയും മുന്നില്‍ വെച്ച് 30 വയസുകാരിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

പ്രതീകാത്മക ചിത്രം

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശില്‍ 30 വയസുകാരിയായ യുവതിയെ ഭര്‍ത്താവിനും മൂന്നുമാസം പ്രായമായ മകന്റെയും മുന്നില്‍ വെച്ച് കൂട്ട ബലാല്‍സംഗം ചെയ്തു. യുവതിയും ഭര്‍ത്താവും കുട്ടിയെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമത്തിനിരയായത്.

കുട്ടിയുമായി ബൈക്കിലായിരുന്നു ദമ്പതികള്‍ സഞ്ചരിച്ചിരുന്നത്. ആയുധങ്ങളുമായെത്തിയ നാലംഘ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈയ്യില്‍ നിന്നും കുട്ടിയെ പിടിച്ച് വാങ്ങുകയും ഭര്‍ത്താവിനെ തല്ലിച്ചതയ്ക്കുകും ചെയ്തു. തുടര്‍ന്ന് യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡനത്തിന്  ഇരയാക്കുകയായിരുന്നു.

ഭര്‍ത്താവിനെ കെട്ടിയിടുകയും കുട്ടിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും ദമ്പതികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. കൃത്യം നടത്തിയതിനുശേഷം ഇവരെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. പോകുന്നതിനുമുന്‍പ് ഇവരെ ഭീക്ഷിപ്പെടുത്തുകയും ചെയ്തു. കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി  പറഞ്ഞു.

കരിമ്പിന്‍ തോട്ടത്തിനു സമീപം താമസിക്കുന്ന കര്‍ഷകരാണ് ദമ്പതികളെ രക്ഷിച്ചത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.  അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും,  പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നതായും റൂറല്‍ എസ്പി അജയ് സഹദേവ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top