അമ്മയുമായി വഴക്കിട്ടുപോയ മകനെ കാണാനില്ല; യുവാവ് ഐഎസില്‍ ചേര്‍ന്നതായി ഭീകരവിരുദ്ധ സംഘം

പ്രതീകാത്മക ചിത്രം

മുംബൈ : അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഐഎസില്‍ ചേര്‍ന്നതായി താനെ ഭീകരവിരുദ്ധ സംഘം. 23 വയസുകാരനായ യൂസഫ് അക്തര്‍ ഷെയ്ഖിനെയാണ് ഒരു  വര്‍ഷമായി മുംബൈയില്‍ നിന്നും കാണാതായിരിക്കുന്നത്. യുവാവിന് മാനസിക രോഗമുള്ളതായും കുറച്ച് വര്‍ഷങ്ങളായി ഡോക്ടറുടെ ചികിത്സയിലായിരുന്നെന്നും ഇയാളുടെ അമ്മ പറഞ്ഞു.

ഇന്ദിരാനഗര്‍ സ്വദേശിയായ യുവാവ് 2016 മെയ് 11 നാണ് അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. പിന്നീട് യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിട്ടില്ല. മകനെ കാണാതായതായി അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിനും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല.

കഴിഞ്ഞ വര്‍ഷം അവസാനം അക്തറിനെപോലെ ഒരാളെ ആന്ധ്രാപ്രദേശില്‍വെച്ച് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്ന് റെയില്‍വേസ്റ്റേഷനിലും ആശുപത്രിയിലുമൊക്കെ യുവാവിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തി. അക്തറിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ വെച്ച് പരിസരപ്രദേശങ്ങളിലെല്ലാം പൊലീസ് ലുക്ക്‌ ഔട്ട് നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ അന്ന് യാതൊരു വിവരവും ലഭിച്ചില്ലെന്ന് മഹാത്മഫുലെ എസ്പി പി ലോന്തെ പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം അക്തറിന്റെ അമ്മയെ ഒരാള്‍ ഫോണ്‍ വിളിക്കുകയും നിങ്ങളുടെ മകന്‍ അപകടത്തിലാണെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അത് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിളിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അക്തര്‍ ഐഎസില്‍ ചേര്‍ന്നു എന്നാണ് ഞങ്ങള്‍ സംശയിക്കുന്നതെന്ന് താനെ ഭീകരവിരുദ്ധ സംഘം ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top