അമിത് ഷാ പിന്‍വാങ്ങിയത് റാലിക്ക് ജനപിന്തുണയില്ലാത്തതിനാലെന്ന് ദേശീയ മാധ്യമങ്ങള്‍

സണ്ണി ലിയോണിനെ കാണാനെത്തിവരുടെ ചിത്രം കാണിച്ച് ബിജെപി അനുകൂലികള്‍ പച്ചക്കള്ളം പറഞ്ഞുപരത്തുകയുണ്ടായി. കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരളരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയവരാണ് ഈ ആള്‍ക്കൂട്ടം എന്നമട്ടിലാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ഈ ചിത്രം കാണിച്ച് അമിത് ഷായെ പറ്റിക്കാനാവില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദേശീയ മാധ്യമങ്ങള്‍ വരെ സംശയമുന്നയിക്കുന്നത് ജനപിന്തുണ വളരെയധികം കുറവായതിനാലാണ് അമിത് പോയതെന്നാണ്. കൊട്ടിഘോഷിച്ചെത്തിയ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലെന്നുള്ള സംസാരത്തിനിടെ അമിതും പോയി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നത്. പങ്കെടുക്കാന്‍ ആളില്ലാതെ ശോകാവസ്ഥയിലായ റാലിയിക്കിടെ അമിത് തിരികെ പോയി എന്ന് ഔട്ട്‌ലുക്ക് പറയുന്നു.

അങ്ങേയറ്റം രസകരമാണ് ദേശീയ മാധ്യമങ്ങളുടെ സോഷ്യല്‍മീഡിയ പേജില്‍ വരുന്ന കമന്റുകള്‍. സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ തിരക്ക് കാട്ടി ഫോട്ടോഷോപ്പ് പറ്റിക്കല്‍ നടത്തി ആളുകളെ പറ്റിക്കാന്‍ ശ്രമിച്ച കാര്യം സൂചിപ്പിക്കുന്നവരുണ്ട്.

എങ്കിലും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് മലയാളിയുടെ ഒറ്റക്കെട്ടായ പ്രതിരോധത്തേക്കുറിച്ചുള്ള വിശേഷങ്ങളാണ്. കാവി ഭീകരതയുമായി കേരളത്തിലേക്ക് പോയിട്ട് ഒരുകാര്യവുമില്ലെന്നും അവര്‍ പറയുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

ഔട്ട്‌ലുക്ക് ലിങ്കിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

DONT MISS
Top