ഗുഡ്ഗാവ് മാരുതി സുസുക്കി ഫാക്ടറിയില്‍ പുള്ളിപ്പുലി; പിടികൂടാനുള്ള ശ്രമം തുടരുന്നു


ഫാക്ടറിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും

ഗൂര്‍ഗാവ്: ഗുഡ്ഗാവിലെ മാരുതി സുസുക്കി ഫാക്ടറിയില്‍ പുള്ളിപ്പുലി കയറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഫാക്ടറിയിലെ എഞ്ചിന്‍ വിഭാഗത്തിന്റെ ഉള്ളിലാണ് പുള്ളിപ്പുലി കടന്നുകൂടിയത്.

രാവിലെ നാലുമണിയോടെയാണ് ഫാക്ടറിക്കകത്ത് അലയുന്ന നിലയില്‍ പുള്ളിപ്പുലിയെ കാണപ്പെട്ടത്. പൊലീസും വനപാലകരും സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എത്രയും പെട്ടെന്ന് പുലിയെ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫാക്ടറിക്കകത്ത് കയറിയ പുള്ളിപ്പുലി

സംഭവസമയത്ത് സുരക്ഷാ ജീവനക്കാരും ഡ്രൈവര്‍മാരും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സുരക്ഷാ ഭീഷണി പരിഗണിച്ച് ഫാക്ടറിയിലെ രണ്ടായിരത്തോളം ജീവനക്കാരെ പൊലീസ് അകത്ത് കയറ്റിവിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ഗുഡ്ഗാവിനടുത്ത് അഞ്ച് പേര്‍ക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

DONT MISS
Top