റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

ഫയല്‍ ചിത്രം

മുംബൈ : റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് നിലവില്‍ 5.75 ശതമാനമാണ്. ഇതും അതേപടി നിലനിര്‍ത്താന്‍ റിസര്‍ബാങ്ക് അവലോകനയോഗം തീരുമാനിച്ചതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു.


അഞ്ചംഗ ആര്‍ബിഐ മോണിട്ടറി പോളിസി കമ്മിറ്റി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് പലിശ നിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നാല് അംഗങ്ങള്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആവശ്യപ്പെട്ടു. അതേസമയം ഒരംഗം 25 പോയിന്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ച പണ വായ്പാ നയത്തില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നു. റിപ്പോ നിരക്കില്‍ 25 ശതമാനത്തിന്റെ ഇളവാണ് അന്ന് ആര്‍ബിഐ യോഗം വരുത്തിയത്. ജിഎസ്ടി നടപ്പാക്കിയത് മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യം താല്‍ക്കാലികമാണെന്ന് യോഗം വിലയിരുത്തിയതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top