ഹൈദരാബാദില്‍ ബസ് ലോറിയില്‍ ഇടിച്ച് ഒന്‍പത് മരണം, 16 പേര്‍ക്ക് പരുക്ക്

പുലര്‍ച്ചെ മുന്നുമണി കഴിഞ്ഞായിരുന്നു അപകടം

തെലങ്കാന: ഹൈദരാബാദില്‍ ബസ് ലോറിയില്‍ ഇടിച്ച് ആറ് പേര്‍ മരിച്ചു, പതിനാറ് പേര്‍ക്ക് പരുക്കേറ്റു. സൂര്യപേട്ട് ജില്ലയിലെ മദുഗുല ദേശീയപാതയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.

വിജയവാഡയില്‍ നിന്ന് വരുന്ന ആന്ധ്രപ്രദേശ് എസ്ആര്‍ടിസിയും ചരക്കുലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ്സില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top