‘മുഖപുസ്തകം’ ഇനി ‘മുഖം നോക്കി’ ആളെ തിരിച്ചറിയും

ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ പാസ് വേഡ് മറന്നു പോയെങ്കില്‍ പാസ് വേഡ് റീസെറ്റ് ചെയ്യുന്നതിനും അക്കൗണ്ടില്‍ പ്രവേശിക്കുന്നതിനും നിലവില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഫെയ്‌സ്ബുക്ക് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള പോംവഴികളെയൊക്കെ കടന്നു വെക്കുന്ന പുതിയൊരു ആശയവുമായാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുഖം നോക്കി ഫെയ്‌സ്ബുക്ക് ആളെ തിരിച്ചറിയും.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും പാസ് വേഡ് മറന്നു പോകുമ്പോഴുള്ള പൊല്ലാപ്പുകള്‍ ഒഴിവാക്കാനുമാണ് ഫെയ്‌സ്ബുക്കിന്റെ ഈ പുതിയ കണ്ടുപിടുത്തം. അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാന്‍ മുഖം തിരിച്ചറിയുന്ന ഓപ്ഷന്‍(Facial Recognition) ഒരുക്കാനുള്ള സംവിധാനത്തിലാണ് ഫെയ്‌സ്ബുക്ക്. ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ആപ്പിള്‍ ഐഫോണ്‍ 10 ല്‍ പരീക്ഷിച്ച് വിജയിച്ച വിജയിച്ച ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മ്മാതാക്കളും പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കും ഒരു കൈ നോക്കാന്‍ രംഗത്തിറങ്ങുന്നത്. അതേസമയം സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ പരീക്ഷിക്കുമ്പോള്‍ അത് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമോയെന്ന കാര്യത്തില്‍ ആശങ്ക നില നില്‍ക്കുകയാണ്.

DONT MISS
Top