തന്നെത്തന്നെ വിവാഹം ചെയ്ത് ഇറ്റലിയിലെ ഫിറ്റ്‌നസ് പരിശീലക

ലോറ മെസി വിവാഹവേളയില്‍

റോം: ജീവിതത്തില്‍ ഒരു നല്ല പങ്കാളിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് പലരും. കാത്തിരിപ്പിനൊടുവില്‍ ഉത്തമ പങ്കാളിയെ കണ്ടെത്തുന്നവരും പരാജയപ്പെടുന്നവരും അക്കൂട്ടത്തില്‍പ്പെടും.എന്നാല്‍ ഇറ്റലിയിലെ ലോറ മെസി വിവാഹം ചെയ്തത് മറ്റാരെയുമല്ല; തന്നെ സ്വയം വിവാഹം ചെയ്യുകയാണ് ലോറ  ചെയ്തത്.

ഫിറ്റ്‌നസ് പരിശീലകയായ നാല്‍പ്പതുകാരിയാണ് ലോറ. വിവാഹത്തിലെ വരനും വധുവും സ്വയമായതിന് അവള്‍ക്ക് അവളുടേതായ കാരണവുമുണ്ട്.  പ്രണയത്തിനായി ഒരിക്കല്‍ കാത്തിരുന്നവളായിരുന്നു ലോറയും. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി, ഇനി താന്‍ ആരെയും കാത്തിരിക്കാന്‍ ഇല്ലെന്നായിരുന്നു ലോറയുടെ നിലപാട്. ‘നമ്മള്‍ ആദ്യം സ്‌നേഹിക്കുന്നത് നമ്മളെതന്നെയാണ്.  അതിനാല്‍ ഏറ്റവും പ്രിയപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു’ ഇതാണ് തന്നത്തന്നെ വിവാഹം ചെയ്തതിനെക്കുറിച്ചുള്ള ലോറയുടെ വിശദീകരണം.

രണ്ട് വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ഒരാശയം ലോറയുടെ മനസ്സില്‍ ഉദിച്ചത്. തന്റെ 12 വര്‍ഷം നീണ്ട പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നതും ഇത്തരത്തിലൊരു തീരുമാനത്തിന് ലോറയെ പ്രേരിപ്പിച്ചു. തുടര്‍ന്ന്‌40 വയസ്സിനുള്ളില്‍ തനിക്ക് തന്റെ ജീവിത പങ്കാളിയെ കണ്ടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ തന്നെ വിവാഹം കഴിക്കുമെന്ന് ലോറ വീട്ടുകാരോട് പറഞ്ഞിരുന്നു.  ഏഴര ലക്ഷം രൂപയാണ് വിവാഹത്തിന് ചെലവായത്.

ഇത്തരത്തിലുള്ള, തന്നെത്തന്നെയുള്ള വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലാത്തതൊന്നും കാര്യമാക്കുന്നില്ല ലോറ. ഈജിപ്തിലേക്ക് മധുവിധുവിന് പോകാന്‍ തയ്യാറെടുക്കുകയാണ് അവര്‍ ഇപ്പോള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top