ലോക ഹൃദയദിനത്തില്‍ മകന്റെ ഹൃദയം ദാനം ചെയ്ത് ഒരു കുടുംബം

പ്രതീകാത്മക ചിത്രം

ചെന്നൈ: ലോക ഹൃദയ ദിനത്തില്‍ മസ്തിഷിക മരണം സ്ഥിരീകരിച്ച മകന്റെ അവയവം ദാനം ചെയ്ത് മാതൃകയാവുകയാണ് ഒരു കുടുംബം. പുതുക്കോട്ട സ്വദേശിയായ എസ് വിദ്യാശരണിന്റെ അവയവങ്ങളാണ് ഇനി മറ്റുള്ളവര്‍ക്ക് ജീവനേകുക.  ഹൃദയം, കണ്ണ്, വൃക്ക തുടങ്ങി പ്രധാന അവയവങ്ങളെല്ലാം വിട്ടുകൊടുത്ത് കൊണ്ട് മകന്റെ വേര്‍പാടിലും കാരുണ്യമേകുകയാണ് വിദ്യാശരണിന്റെ മാതാപിതാക്കള്‍.

സെപ്റ്റംബര്‍ 27-ാം തീയ്യതിയാണ് ചിറ്റൂറിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ട 12 വയസുകാരനെ വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ (സിഎംസി) പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഇതോടെയാണ് മകന്റെ ഹൃദയം ഉള്‍പ്പെടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ തയ്യാറാണെന്നു കാട്ടി രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. സിഎംസി, എസ്‌ഐഎംഎസ്, എംഐഒടി തുടങ്ങിയ ആശുപത്രികളിലായി അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top