രാജസ്ഥാനില്‍ യുവതിയെ 23 പേര്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയി 23 പേര്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ദില്ലി സ്വദേശിനിയായ 28 വയസുകാരി യുവതിയാണ് പരാതി നല്‍കിയത്. ബിക്കാനിറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30 ആയിരുന്നു സംഭവമെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ബിക്കാനിറിലെ തന്റെ ഉടമസ്ഥതയിലുളള സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി.

ജയ്പൂര്‍ ശ്യാം മന്ദിറിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എസ്‌യൂവി കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം അവര്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടു പേരും തന്നെ ബലാത്സംഗം ചെയ്തശേഷം അവര്‍ ആറ് പേരെ കൂടി വിളിച്ചു വരുത്തി തന്നെ പീഡിപ്പിച്ചു. പിന്നീട് പലാനയിലുള്ള സര്‍ക്കാര്‍ പവര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് സെപ്റ്റംബര്‍ 26ആം തീയതി പുലര്‍ച്ചെ നാല് മണിയ്ക്ക് തട്ടിക്കോണ്ട് പോയ സ്ഥലത്തുതന്നെ കൊണ്ടു വിടുകയായിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ പേര് അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും ബാക്കിയുള്ള 21 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

DONT MISS
Top