പറപറക്കാന്‍ മിമൊ; ജിയോയ്ക്ക് മുമ്പേ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങി എയര്‍ടെല്‍

പ്രതീകാത്മക ചിത്രം

2ജി നെറ്റ്‌വര്‍ക്കില്‍നിന്ന് എത്ര വേഗമാണ് ഇന്ത്യ 3ജിയിലേക്കും 4ജിയിലേക്കും മാറിയത്! എന്നാല്‍ ഇതുകൊണ്ടും തീര്‍ക്കില്ലെന്നുറച്ചാണ് ഇന്ത്യന്‍ കമ്പനികള്‍. 5ജി നെറ്റ്‌വര്‍ക്ക് ഉടനടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനികള്‍.

5ജി ആദ്യമവതരിപ്പിക്കുന്നത് ജിയോയും എയര്‍ടെല്ലുമായിരിക്കും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയര്‍ടെല്‍ കൂട്ടുപിടിക്കുന്നത്. വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ മുന്നോടിയും അടിത്തറയുമാണ് മിമോ. ഇതൊരു ഹരിത സാങ്കേതിക വിദ്യയുംകൂടിയാണ്.

സാംസങ്ങുമായി ചേര്‍ന്നാണ് 5ജി അവതരിപ്പിക്കുക എന്നത് ജിയോ നേരത്തേ പ്രഖ്യാപിച്ചതാണ്. എങ്കിലും ജിയോയേക്കാള്‍ വേഗത്തില്‍ 5ജി കൊണ്ടുവരുന്നതും വ്യാപകമാക്കുന്നതും എയര്‍ടെല്ലാവാനാണ് സാധ്യത. എന്നാല്‍ 5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top