ചൈനയില്‍ വാട്ട്‌സ് ആപ്പിന് നിയന്ത്രണം; നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍

പ്രതീകാത്മക ചിത്രം

ബീജിങ് : ചൈനയില്‍ വാട്ട്‌സ് ആപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 ആം ദേശീയ സമ്മേളനം നടക്കാന്‍ പോകുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.  ഫേസ്ബുക്കിനും, ട്വിറ്ററിനും ഇതിനു മുന്‍പ് തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അടുത്ത മാസം 18 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനം നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് വാട്ട്‌സ് ആപ്പിനും വിലക്കേര്‍പ്പെടുത്തിയത്. സെപ്തംബര്‍ 23 മുതല്‍ വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ പലര്‍ക്കും സെപ്തംബര്‍ 19 മുതല്‍ തന്നെ വാട്ട്‌സ് ആപ്പ് ലഭ്യമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വലിയ തോതിലുള്ള വിലക്കാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. അവിടെ ലഭ്യമാകുന്ന സോഷ്യല്‍ മീഡിയ സേവനങ്ങളെ ഗ്രേറ്റ് ഫയര്‍വാള്‍ ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ജിമെയിലിനു പോലും ചൈനയില്‍ വിലക്കുണ്ട്. വിചാറ്റ് മെസ്സേജിങ്ങാണ് സ്വതന്ത്രമായി ചൈനയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഏക സാമൂഹ്യ മാധ്യമം.

ഫേസ്ബുക്ക് നിരോധിച്ചതിനെതിരെ സ്ഥാപകനായ മാര്‍ക്കര്‍ സുക്കര്‍ബര്‍ഗ് ചൈനയിലെ സര്‍ക്കാരിനോട് സംസാരിക്കാനിരിക്കെയാണ് വാട്ട്‌സ് ആപ്പിനു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് സുക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top