‘ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയതാണ് അവര്‍ ചെയ്ത വലിയ തെറ്റ്’ ; ഇമാന്‍ അഹമ്മദിനെ ചികിത്സിച്ച മുംബൈയിലെ ഡോക്ടര്‍ പറയുന്നു

മുംബൈ: ഈജിപ്ത്യന്‍ വംശജ ഇമാന്‍ അഹമ്മദിനെ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയതാണ് അവരുടെ കുടുംബം ചെയ്ത വലിയ തെറ്റെന്ന് ഇമാനെ ചികിത്സിച്ച മുംബൈ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍. ഇമാനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ അവരുടെ ആരോഗ്യത്തിന് പുരോഗതി കണ്ടേനെ. ഇമാന്റെ കുടുംബം ഞങ്ങളുടെ അഭിപ്രായങ്ങളേയും കഴിവിനേയും തള്ളിപ്പറഞ്ഞു. അത് ഞങ്ങള്‍ക്ക് വലിയ ഞെട്ടലായിരുന്നു. ഇമാനെ കുഞ്ഞിനെ പോയൊണ് പരിചരിച്ചിരുന്നതെന്നും ചികിത്സിച്ച ഡോക്ടര്‍ അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ പറഞ്ഞു.

അബുദാബിയില്‍ മലയാളിയായ ഡോ ഷംസീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ഇന്നലെയാണ് 37 കാരി ഇമാന്‍ അഹമ്മദ് മരിച്ചത്. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയായിരുന്നു ഇമാന്റെ മരണം. 20 വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്.

ഫെബ്രുവരി 11നായിരുന്നു ഇമാന്‍ ചികിത്സക്കായി ഇന്ത്യയിലെത്തിയത്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്നറിയപ്പെട്ട ഇമാന് ഇന്ത്യയിലെത്തുമ്പോള്‍ 500 കിലോയായിരുന്നു ഭാരം. ശസ്ത്രക്രിയയിലൂടെയും ഭക്ഷണം നിയന്ത്രിച്ചുള്ള ചികിത്സാ രീതിയിലൂടെയും ഇമാന്റെ ഭാരം 324 കിലോയായി. ഇത് സംബന്ധിച്ച ഒരു വീഡിയോ ഇമാനെ ചികിത്സിച്ച ഡോക്ടര്‍ പുറത്തുവിട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി. ഇമാന് ഭാരം കുറഞ്ഞിട്ടില്ലെന്നും ഇന്ത്യയിലെ ചികിത്സ ഫലംകണ്ടില്ലെന്നും ആരോപണം ഉന്നയിച്ച് ഇമാന്റെ സഹോദരി സൈമ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇമാന്റെ ചികിത്സ ചുമതലകളില്‍ നിന്നും ഡോക്ടര്‍ അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ വിട്ടുനിന്നിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പെടെ അപര്‍ണ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ മറ്റ് ചില ഡോക്ടര്‍മാരും ഇമാന്റെ ചികിത്സയില്‍ നിന്നും പിന്മാറിയിരുന്നു. അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ ചികിത്സ തേടി അബുദാബിയിലേക്ക് പോകുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top