മൃഗശാലാ ജീവനക്കാരുടെ അബദ്ധം; വെള്ളക്കടുവയെ മറ്റ് കടുവകള്‍ കൊന്നു (വീഡിയോ)

വീഡിയോയില്‍നിന്നുള്ള ദൃശ്യം

ജീവനക്കാരുടെ കയ്യബദ്ധം മൂലം വെള്ളക്കടുവയ്ക്ക് ജീവന്‍ നഷ്ടമായി. കൂട് അടയ്ക്കാന്‍ മറന്നതിനാല്‍ വെള്ളക്കടുവകള്‍ മറ്റ് കടുവകളുടെ അടുത്തേക്ക് പോയതാണ് പ്രശ്‌നമായത്. കര്‍ണാടകയിലെ ബന്നാര്‍ഘട്ട ദേശീയോദ്യാനത്താലാണ് സംഭവം. സംഭവത്തേക്കുറിപ്പ് മൃഗശാലാ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൂട്ടിലുണ്ടായിരുന്ന രണ്ട് വെള്ളക്കടുവകളാണ് ബംഗാള്‍ കടുവകളുടെ അടുത്തേക്ക് ചെന്നത്. എന്നാല്‍ ബംഗാള്‍ കടുവകള്‍ വെളളക്കടുവകളെ ഉപദ്രവിക്കാനാരംഭിച്ചു. എന്നാല്‍ രണ്ടുവെള്ളക്കടുവകളും കൂടി മൂന്നു ബംഗാള്‍ കടുവകളോട് പോരാടി.

അല്‍പം കഴിഞ്ഞ് ഒരു വെളളക്കടുവ പിന്‍മാറുകയും ഒരു വെളളക്കടുവ മറ്റ് മൂന്ന് കടുവകളോടും പോരാടുകയും ചെയ്തു. ഇതാണ് വെള്ളക്കടുവയുടെ ജീവന്‍ പോകാന്‍ കാരണമായത്. കടുവകളെ പിന്തിരിപ്പിക്കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും കടുവകള്‍ കടിപിടി തുടരുകയായിരുന്നു.

ശ്രേയസ് എന്നാണ് കൊല്ലപ്പെട്ട കടുവയുടെ പേര്. അമര്‍ എന്ന പോരിനിടെ പിന്‍വാങ്ങിയ കടുവയ്ക്കും ശരീരത്തില്‍ പരിക്കുകളുണ്ട്.

DONT MISS
Top