സൗദിഅറേബ്യ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു

പ്രതീകാത്മകചിത്രം

റിയാദ്: സൗദിഅറേബ്യ ലക്ഷൃമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു. ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു മിസൈല്‍ ആക്രമണം. ആര്‍ക്കും പരുക്കില്ല. യമനില്‍നിന്നും ഹൂത്തി വിമതര്‍ സൗദിയിലെ ഖമീസ്മുഷൈത്ത് ലക്ഷ്യമാക്കി തൊടുത്തു വിട്ട മിസൈല്‍ തകര്‍ത്തതതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു.

യമന്‍ വിമതരായ ഹൂത്തികള്‍ക്കെതിരായ സൈനിക നടപടിയുടെ പ്രധാന വ്യോമതാവളം ഖമീസിലാണ്. സൗദി ദേശീയ ദിനമായ ശനിയാഴ്ച രാത്രിയാണ് ഹൂത്തികള്‍ ബാലിസ്റ്റിക്മിസൈല്‍ തൊടുത്തത്. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് സൗദിഅറേബ്യ അറിയിച്ചു.

നാശനഷ്ടങ്ങള്‍ക്ക് ഇടയില്ലാതെ സഖ്യസേന മിസൈല്‍ പ്രതിരോധിച്ചതായി സൗദിഅറേബ്യ പറഞ്ഞു. യമന്റെ അതിര്‍ത്തിക്കകത്തു നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് സൗദി റോയല്‍ എയര്‍ഫോഴ്‌സിനെ ഉദ്ധരിച്ച് സൗദിഅറേബ യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

സൗദിഅറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ദേശീയദിനാഘോഷ പരിപാടികള്‍ അലങ്കോലമാക്കുക എന്നതും ഹൂത്തികള്‍ ലക്ഷ്യമിട്ടതായാണ് കണക്കാക്കുന്നത്. സാധാരണയായി യമന്‍ അതിര്‍ത്തിയില്‍നിന്നും സൗദിയുടെ തെക്കുഭാഗത്തേക്ക് മിസൈല്‍ ആക്രമണം ഉണ്ടാകാറുള്ളതാണ്.

DONT MISS
Top