ഗുര്‍മീതുമായി താന്‍ കൂടുതല്‍ അടുക്കുന്നത് ഹണിപ്രീത് ഭയന്നിരുന്നതായി രാഖി സാവന്ത്

ഗുര്‍മീതിനൊപ്പം രാഖി സാവന്ത് (ഫയല്‍)

മുംബൈ : ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗുമായി താന്‍ കൂടുതല്‍ അടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരി ഹണിപ്രീതിന് ഭയവും അസ്വസ്ഥതയുമുണ്ടായിരുന്നതായി ബോളിവുഡ്‌ താരം രാഖി സാവന്ത്. തന്റെ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ഗുര്‍മീതുമായും ‘ദത്തുപുത്രി’ ഹണിപ്രീതുമായും മൂന്ന് വര്‍ഷമായി രാഖി സാവന്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഗുര്‍മീതുമായി താന്‍ കൂടുതല്‍ അടുക്കുന്നത് ഹണി ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് രാഖി സാവന്ത് ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ഗുര്‍മീതിന്റെയും ഹണിയുടെയും ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ രാഖി സാവന്താണ് ഹണിപ്രീതിന്റെ വേഷം അഭിനയിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് രാഖി ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഗുര്‍മീതിനെ ഞാന്‍ വിവാഹം കഴിച്ചാല്‍ ഹണിപ്രീതിന് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമാണുണ്ടായിരുന്നതെന്നാണ് രാഖി പറയുന്നത്. അതുകൊണ്ടാണ് ഹണിപ്രീതിന് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നത്.

പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ഗുര്‍മീതിന്റെ മുഖ്യ ആശ്രമമായ സിര്‍സയില്‍ പോയിരുന്നതായും രാഖി പറഞ്ഞു. ഗുര്‍മീതിന്റെ ആശ്രമത്തില്‍ നടക്കുന്ന മറ്റ്  കാര്യങ്ങളെക്കുറിച്ചൊന്നും തനിക്കറിയില്ല. എന്നാല്‍ ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ ഗുര്‍മീതിന് ചുറ്റും കുറച്ചു സ്ത്രീകള്‍ നില്‍ക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.

നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഞാന്‍  ബോളീവുഡില്‍ താരമായത്. ഞാന്‍ ഇന്ന് അറിയപ്പെടുന്ന താരമായിട്ടുണ്ടെങ്കില്‍ അതിനു കാരണം ഷാരൂഖ് ഖാനും ഫറാഹ് ഖാനും ആണ്. അവരാണ് തന്നെ സഹായിച്ചതെന്നും രാഖി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top